നാട്ടിലേക്ക് തിരിച്ചുള്ള ആദ്യ ഫ്ലൈറ്റിൽ ഇടം കിട്ടിയ കൃഷ്ണദാസ് മേനോൻ വീഡിയോ പങ്കുവയ്ക്കുന്നു..

നാട്ടിലേക്കു യാത്ര തിരിക്കുന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണദാസ് മേനോനും കുടുംബവും. ദുബായിൽ ബിസിനസ് നടത്തുന്ന കൃഷ്ണദാസ് ഷാർജയിലാണ് താമസം. കഴിഞ്ഞ 17 വർഷമായി യു എ ഇ യിലുള്ള കൃഷ്ണദാസിന്റെ ഒപ്പം ഈ അടുത്തു വിസിറ്റിങ്ങിനു വന്ന അമ്മയും ഉണ്ട്.

തിരിച്ചു വരുന്ന പ്രവാസികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള സേവനങ്ങളാണ് യു എ ഇ എയർപോർട്ട് അതോറിറ്റിയും ഗവൺമെൻറ് ഓഫ് ഇന്ത്യ എംബസിയും കേരള ഗവൺമെന്റും ഒരുക്കിയിരിക്കുന്നത്.

വൈകിട്ട് 4 മണിക്ക് യാത്രതിരിച്ച ഫ്ലൈറ്റ് രാത്രി 9.40 നോട് കൂടി കൊച്ചിയിലെത്തും. എയർപോർട്ടിൽ ഏകദേശം രണ്ടു മണിക്കൂറോളം വരുന്ന പ്രക്രിയകളും ടെസ്റ്റുകളും നടന്നതിനു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തിവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here