മൂന്നാറിലുണ്ടായിരുന്ന ആറ് വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയായി ക്രമീകരിച്ചു. ജില്ലയില്‍ ആളുകള്‍ സംഘം ചേരുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

മൂന്നാര്‍ ടി കൗണ്ടി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന കോവിഡ് ബാധിച്ച ബ്രിട്ടീഷ് പൗരന് ഒപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കടുത്ത ജാഗ്രത. ഇടുക്കിയില്‍ ഈ മാസം അവസാനം വരെ വിനോദ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here