ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി ഇന്ന് 48ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ലോകം ദാദയുടെ അസ്തമിക്കാത്ത ഓര്‍മകള്‍ പങ്കുവെക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നായകനായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റന്‍. ഒട്ടനവധി യുവതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച നായകന്‍. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍. ‘ഓഫ്സൈഡ് കിങ്’.. അങ്ങനെ നീളുന്നു ദാദയുടെ വിശേഷണങ്ങള്‍.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ക്ഷമയോടെ 435 മിനിറ്റ് ക്രീസില്‍ നിന്ന് 131 റണ്‍സെടുത്ത് ലോക ക്രിക്കറ്റിലേക്ക് വരവറിയിച്ച ദിനം. സ്പിന്‍ ബൗളുകളെ ക്രീസിന് വെളിയില്‍ നിന്നും സിക്സര്‍ പറത്തുന്ന ദാദ. ഓഫ്സൈഡ് പൂട്ടാന്‍ എതിര്‍ ക്യാപ്റ്റന്മാര്‍ വിയര്‍ക്കുന്ന രംഗം, ക്രിക്കറ്റ് ചരിത്രം പേറുന്ന ലോഡ്സില്‍ ജഴ്സിയൂരിയുള്ള ഐതിഹാസിക അഹ്ലാദ പ്രകടനം അങ്ങനെ പോകുന്നു സൌരവ് സമ്മാനിച്ച ക്രിക്കറ്റ് രംഗങ്ങള്‍. ഇന്ത്യക്കാര്‍ക്ക് സൌരവ് ഒരു വികാരമാണ്.. ഓസ്ത്രേലിയയും ഇംഗ്ലണ്ടുമെല്ലാം ഭരിച്ചിരുന്ന ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യക്ക് അനുകൂലമാക്കിയ നമ്മുടെ സ്വന്തം രാജാവ്.

LEAVE A REPLY

Please enter your comment!
Please enter your name here