മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ (73) കോവിഡ് ബാധിച്ച്‌ മരിച്ചു. വൃക്കകള്‍ തകരാറിലായ ചേതന്‍ ചൗഹാനെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് ചേതന്‍ ചൗഹാനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് ചേതന്‍ ചൗഹാന്റെ നില വഷളായത്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി ചൗഹാന്‍ കളിച്ചിട്ടുണ്ട്. 2084 റണ്‍സും 16 അര്‍ദ്ധ സെഞ്ച്വറികളും രണ്ടു വിക്കറ്റും നേടിയിട്ടുണ്ട്. സുനില്‍ ഗവാസ്കറുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 12 സെഞ്ച്വറി കൂട്ടുകെട്ടുകളും 3000ത്തിലധികം റണ്‍സും നേടിയിട്ടുണ്ട്. രണ്ടും തവണ ഉത്തര്‍പ്രദേശിലെ അമോറ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here