പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിൽ അഫ്രീദി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആളുകൾക്ക് സഹായമെത്തിച്ച് അഫ്രീദിയും അദ്ദേഹത്തിന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും സജീവമായിരുന്നു. ഇതിനിടെയാണ് താരത്തിന് കോവി‍ഡ് സ്ഥിരീകരിച്ചത്.

‘വ്യാഴാഴ്ച മുതൽ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടർന്ന് ഞാൻ പരിശോധനയ്ക്ക് വിധേയനായി. നിർഭാഗ്യവശാൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തിൽ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാർഥിക്കണം. ഇൻഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകൾ സഹിതം അഫ്രീദി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here