ടാക്​സി ഡ്രൈവര്‍മാര്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും എക്​സ്​പോ വേദിയിലേക്ക്​ സൗജന്യ പ്രവേശനം. നേരത്തെ വീട്ടുജോലിക്കാര്‍ക്കും ആയമാര്‍ക്കും​ സൗജന്യപ്രവേശനം അനുവദിച്ചതിന്​ പിന്നാലെയാണ്​ കൂടുതല്‍ മേഖലയിലേക്ക്​ സൗജന്യം വ്യാപിപ്പിച്ചത്​. ആര്‍.ടി.എയുടെ കീഴില്‍ ജോലി ചെയ്യുന്ന ബസ്, ടാക്​സി ഡ്രൈവര്‍മാര്‍ക്കാണ്​ സൗജന്യ ​പ്രവേശനം. ആറ്​ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്​ സൗജന്യം. റെസിഡന്‍റ്​ വിസ, ആര്‍.ടി.എ ഐ.ഡി കാര്‍ഡ്​ എന്നിവ കാണിച്ചാല്‍ എക്​സ്​പോയില്‍ പ്രവേശിക്കാം.

ഹോട്ടല്‍, റസ്​റ്റാറന്‍റ്​, കഫെ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്​ ഈ മാസം സൗജന്യമായി എക്​സ്​്​പോ കാണാം. എക്​സ്​പോയിലെ ടിക്കറ്റ്​ ഓഫിസില്‍ നേരി​ട്ടെത്തി മതിയായ രേഖകള്‍ നല്‍കിയാല്‍ സൗജന്യ ടിക്കറ്റ്​ ലഭിക്കും. നിര്‍മാണ തൊഴിലാളികള്‍ക്ക്​ കൂട്ടത്തോടെ എക്​സ്​പോയില്‍ എത്താനുള്ള വേദിയാണ്​ ഒരുക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here