കോവിഡ് പ്രതിസന്ധിയ്ക്കിടയിലും എക്‌സ്‌പോ 2020 ന് തുടക്കം കുറിച്ച്‌ ദുബായ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പ്രത്യേക ക്രമീകരണങ്ങളാണ് എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തിയവര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എക്‌സ്‌പോയിലേക്ക് ടിക്കറ്റ് സൗജന്യമാണ്. ഭിന്നശേഷിക്കാരോടൊപ്പമുള്ള ഇവരോടൊപ്പം ഒരാള്‍ക്ക് പകുതി നിരക്കിന് ടിക്കറ്റ് ലഭിക്കും.

ഒക്ടോബര്‍ ഒന്നിനും 2022 മാര്‍ച്ച്‌ 31 നും ഇടയില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ദുബായിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് എക്‌സ്‌പോയിലേയ്ക്കുള്ള ഓരോ സൗജന്യ ടിക്കറ്റ് ലഭിക്കും. ദുബായിയില്‍ അവരുടെ കാത്തിരിപ്പ് ആറ് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ കണക്ഷന്‍ യാത്രക്കാര്‍ക്കും ഈ ആനുകൂല്യം ല്രഭിക്കുന്നതാണ്. ഇത്തിഹാദ് എയര്‍വേയ്സില്‍ അബുദാബിയിലേക്കോ അതിലൂടെയോ യാത്ര ചെയ്യുന്നവര്‍ക്കും എക്‌സ്‌പോയുടെ സൗജന്യ ടിക്കറ്റ് ലഭിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ദുബായിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഫ്‌ളൈ ദുബായ് യാത്രക്കാര്‍ക്കും ഒരു ഏകദിന ടിക്കറ്റ് സൗജന്യമായി ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here