കുവൈത്ത്​ സിറ്റി: പൂർണ കർഫ്യൂവിന്​ ഉത്തരവിട്ടാൽ തുടർന്നുള്ള സാഹചര്യങ്ങൾക്ക്​ തയാറെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ മന്ത്രിസഭ നിർദേശം നൽകി. പൂർണ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള സാഹചര്യവും പ്രത്യാഘാതങ്ങളും പഠിക്കാൻ പ്രത്യേക സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ഇഷ്​ബിലിയ, അബ്​ദുല്ല അൽ മുബാറക്​ എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളും ജലീബ്​ അൽ ശുയൂഖ്​ സഹകരണ സംഘത്തി​​െൻറ ബ്ലോക്ക്​ നാലിലെ ബ്രാഞ്ചും സേവനം സ്വദേശികൾക്ക്​ മാത്രമാക്കി. സാമൂഹികക്ഷേമ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്​.

കൂടുതൽ മേഖലകളിലേക്ക്​ സമാനമായ പരിഷ്​കാരം വ്യാപിക്കുമോ എന്ന ആശങ്ക വിദേശി സമൂഹത്തിനിടയിലുണ്ട്​. എല്ലാ ജംഇയ്യകളിലും അതതി​​െൻറ പ്രവർത്തന പരിധിയിലുള്ളവർക്ക്​ മാത്രമാണ്​ നിലവിൽ സാധനങ്ങൾ നൽകുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here