G -7 വിപുലീകരിച്ച്‌ ഇന്ത്യ, ​റ​ഷ്യ​, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ​ എന്നീ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി G -11 ആക്കാനുള്ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പിന്‍റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ചൈന രംഗത്ത്.

ചൈനയെ ഇതില്‍ ഉള്‍പ്പെടുത്തില്ലെന്നും അമേരിക്ക സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൈ​ന​യ്ക്കെ​തി​രെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​മെന്നാണ് ചൈ​നീ​സ് വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം നടത്തിയ പ്ര​തി​കരണം.

ഇന്ത്യയുമായി അതിർത്തി തർക്കവും മറ്റും നിലനിൽക്കുന്നതിനാൽ ഇന്ത്യ ഈ കൂട്ടായ്മയിൽ അംഗമാവുന്നതിനോടും ചൈന അതൃപ്തി പ്രകടിപ്പിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപു൦ തമ്മില്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ചയും നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here