ഐ എസ് എല്ലില്‍ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പതറുകയാണ്. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരവും വിജയമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഗോവ ഈ സീസണില്‍ ആദ്യമായാണ് ഒരു മത്സരം വിജയിക്കുന്നത്.

ഇന്ന് തുടക്കം മുതല്‍ ഗോവ അറ്റാക്ക് ചെയ്താണ് കളിച്ചത്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചതും ഗോവ ആയിരുന്നു. ആദ്യ പകുതിയില്‍ മാത്രം രണ്ട് തവണ ആണ് ഗോള്‍ എന്നുറച്ച ഗോവന്‍ ഷോട്ടുകള്‍ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത്. 30ആം മിനുട്ടില്‍ ഇഗൊര്‍ അംഗുളോ ആയിരുന്നു ഒരു ചിപിലൂടെ കളിയിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. അംഗുളോയുടെ ഷോട്ടും പോസ്റ്റില്‍ തട്ടി എങ്കിലും അത് വലയിലേക്ക് തന്നെ പോവുകയായിരുന്നു.

ഗോള്‍ വീണതിനു ശേഷവും ഗോവ തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രണ്ടാം പകുതിയിലും ഗോവ അറ്റാക്ക് തുടര്‍ന്നു. ഓര്‍ടിസിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി. ബ്രാണ്ടന്റെ പാസില്‍ നിന്ന് ഓര്‍ടിസ് ആയിരുന്നു ഗോവയുടെ രണ്ടാം ഗോള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here