ഷാര്‍ജയിലെ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സറികള്‍ ഞായറാഴ്ച തുറക്കും. കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നഴ്‌സറികളില്‍ ഇതിനായി ഒന്നിലേറെ തവണ പരിശോധന നടത്തിയതായി പ്രാദേശിക അടിയന്തര ദുരന്ത നിവാരണസംഘം അറിയിച്ചു.

പാലിക്കേണ്ട കോവിഡ് സുരക്ഷാ മുന്നറിയിപ്പുകളെക്കുറിച്ച്‌ വിശദമായ ഒരു ഗൈഡും സ്കൂളുകള്‍ക്കും നഴ്‌സറികള്‍ക്കുമിടയില്‍ വിതരണം ചെയ്തിരുന്നു. ഇതുവരെ 100 ശതമാനം ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു നടത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here