ചൈനയിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്​ കസ്​റ്റംസ്​ തീരുവ ഉയർത്താൻ തീരുമാനം. അതിർത്തിയിൽ ഇന്ത്യ -ചൈന തർക്കം തുടരുന്നതിനിടെയാണ്​ ധനകാര്യ മന്ത്രാലയത്തി​ന്റെ തീരുമാനം. ചൈനയിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്​ കസ്​റ്റംസ്​ നികുതി വർധിപ്പിക്കുന്നത്​ സംബന്ധിച്ച സുപ്രധാന തീരുമാനമെടുക്കാൻ വാണിജ്യമന്ത്രാലയവും ധനകാര്യമന്ത്രാലയവും ചർച്ച നടത്തിയതായാണ്​ വിവരം. നേരത്തേ ചൈനയിൽനിന്നുള്ള ഇറക്കുമതി കുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.

ഇതിന്​ പിന്നാലെയാണ്​ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക്​ അധിക നികുതി ഈടാക്കാനുള്ള നീക്കവും. നിലവിൽ 14 ശതമാനമാണ്​ രാജ്യത്തേക്ക് ചൈനയിൽനിന്നുള്ള ഇറക്കുമതി. ഇത്​ കുറക്കുന്നതിനാണ്​ സർക്കാർ ശ്രമിക്കുന്നത്​. 2019 ഏപ്രിൽ മുതൽ 2020 ഫെബ്രുവരി വരെ 15.5 ബില്ല്യൺ ഡോളറി​​ന്റെ ഉൽപ്പന്നങ്ങൾ ചൈനയിൽനിന്ന്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തിരുന്നു.

ചൈനയിൽനിന്ന്​ പ്രധാനമായും വാച്ചുകൾ, ഇലക്​ട്രോണിക്​സ്​, ഫർണിച്ചറുകൾ, കളിപ്പാട്ടങ്ങൾ, ക്ലോക്കുകൾ, സംഗീത ഉപകരണങ്ങൾ, സ്​പോർട്​സ്​ ഉപകരണങ്ങൾ, കിടക്കകൾ, പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ, ഇരുമ്പ്​- സ്​​റ്റീൽ ഉൽപന്നങ്ങൾ തുടങ്ങിയവയാണ്​ ഇറക്കുമതി ചെയ്യുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here