ഹജ്ജ് – ഉംറ തീര്‍ഥാടനം എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി സൗദി ഭരണകൂടം. തീര്‍ഥാടനം എളുപ്പമാക്കാന്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനമാണ് സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതായിരിക്കും ഈ കാര്‍ഡുകള്‍.

തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയത്തിന്റെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് സ്മാര്‍ട്ട് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഈ കാര്‍ഡിന്റെ സഹായത്തോടെ തിരക്കില്‍ പെട്ട് കാണാതാവുന്നവരെ കണ്ടെത്താനും സാധിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട്, താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡാറ്റ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ കാര്‍ഡുകള്‍.

തീര്‍ഥാടകരെ താമസ സ്ഥലത്ത് എത്തിക്കുന്നതിനും അവിടേക്കുള്ള പ്രവേശനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഈ കാര്‍ഡ് ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏകീകൃത കണ്‍ട്രോള്‍ സെന്റര്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിച്ച സ്വയം സേവന ഉപകരണങ്ങള്‍ വഴി തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ സ്വയം കണ്ടെത്താനാവും. തീര്‍ഥാടകര്‍ക്ക് സ്വയം വിവരങ്ങള്‍ അറിയാന്‍ കാര്‍ഡില്‍ ബാര്‍കോഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here