സൗദിയില്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് സേവനത്തിന് തുടക്കം കുറിച്ചു .ഡിസംബര്‍ 15 മുതലാണ് സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതിന് ശേഷം ഇത് വരെ ഒരു മില്ല്യണിലധികം പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജ്‌സറ്റര്‍ ചെയ്തു.

വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങിയത് ഡിസംബര്‍ 17നാണ്. ഇത് വരെ ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസും സ്വീകരിച്ച്‌ കഴിഞ്ഞവര്‍ക്ക് നല്‍കുന്നതിനായുള്ള മെഡിക്കല്‍ പാസ്‌പോര്‍ട്ട് സേവനം ആരോഗ്യ മന്ത്രി ഇന്ന് പുറത്തിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here