തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ടു പെയ്യുന്ന മഴ ഞായറാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നിലവിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണം.കടലിൽ ഉയർന്ന തിരമാലയടിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യ ബന്ധനത്തിനായി പോകുന്നവരും ജാഗരൂകരായിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here