ന്യൂനമർദത്തിന്റെ ഫലമായി ശനിയാഴ്​ച മുതൽ ഒമാനിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. മുസന്ദം, ബുറൈമി, ബാത്തിന, ദാഹിറ, മസ്​കത്ത്​, ദാഖിലിയ, ശർഖിയ മേഖലകളിൽ വിവിധ അളവുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന്​ അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്​തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്​. ദോഫാറി​ന്റെ തീരപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയും ഉണ്ടാകാനിടയുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here