ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ലോക്‌സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സഭയിലെത്തിയ അംഗങ്ങള്‍ ഒരു മിനുട്ട് മൗനമാചരിച്ചു. അപകടം സംബന്ധിച്ച് പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലിമെന്റില്‍ വിശദീകരണം നടത്തി.

11.28നാണ് കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടര്‍ പുറപ്പെട്ടത്. 12.15നാണ് ലക്ഷ്യസ്ഥാനത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ആശയ വിനിമയം 12.08ന് നഷ്ടമായി. 12.18ന് എയര്‍ബേസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കോപ്ടര്‍ തകര്‍ന്നു വീഴുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. മരണപ്പെട്ട സൈനികരുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ക്യാപ്റ്റന്‍ വരുണ്‍ സിങിന് വിദഗ്ധ ചികിത്സ നല്‍കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here