യു‌എഇയിലെ ഭൂരിഭാഗം കമ്പനികളും പുതിയ റിക്രൂട്ട്‌മെൻറ്റുകൾ സെപ്റ്റംബറിന് ശേഷം ആരംഭിക്കുമെന്ന് കൺസൾട്ടൻറുമാർ പറയുന്നു. കൂടുതൽ ജോലികൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും നിയമന പ്രവർത്തനങ്ങൾ ആരംഭിക്കുന്നുണ്ടെന്നും എന്നിരുന്നാലും, നിയമിക്കാനുള്ള തീരുമാനം കൂടുതൽ സമയമെടുക്കുമെന്നും അവർ പറഞ്ഞു.

സ്ഥാപനങ്ങൾ 100 ശതമാനം ജോലിയിൽ പ്രവേശിച്ചത്തോടെ രാജ്യത്ത് സാധാരണ അവസ്ഥ മടങ്ങി വന്നു. ആരോഗ്യ, ഇ-കൊമേഴ്‌സ് മേഖലകളിൽ ഡ്രൈവർമാർ, ലോജിസ്റ്റിക് കോ-ഓർഡിനേറ്റർമാർ മുതലായവ – പ്രൊഫഷണൽ റോളുകൾ – സംഭരണം, പ്രവർത്തനങ്ങൾ, പഠനം, വികസനം തുടങ്ങിയവയിൽ നിയമനം നടക്കുന്നതായി കാണുന്നു. റീജിയണൽ ഡയറക്ടർ വിജയ് ഗാന്ധി അഭിപ്രായപ്പെട്ടു.

തൊഴിലുടമകൾ നല്ല പ്രതിഭകൾക്കായി ശ്രദ്ധ പുലർത്തണമെന്നും നല്ല പ്രൊഫൈലുകൾക്കായി ടാലന്റ് അക്വിസിഷൻ ടീം സജീവമായി തിരയണമെന്നും റിക്രൂട്ട്മെന്റ് കൺസൾട്ടൻറുകൾ പറയുന്നു. കോവിഡ് പ്രതിസന്ധി ധാരാളം കമ്പനികളെ ബാധിക്കുമെന്ന് ബെയ്റ്റ് ഡോട്ട് കോം ചീഫ് ടെക്നോളജി ഓഫീസർ അക്രം അസഫ് പറഞ്ഞു. എന്നാൽ ഇന്റർനെറ്റ് / ഇ-കൊമേഴ്‌സ്, ഡിസ്‌ട്രിബ്യൂഷൻ / ലോജിസ്റ്റിക്‌സ്, സോഫ്റ്റ്‌വെയർ വികസനം എന്നിവയിൽ വളർച്ചയുണ്ടാവുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here