ഖത്തറിലെ വ്യാവസായിക മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നേരത്തെ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുകയും തുടര്‍ന്ന് ആരോഗ്യമന്ത്രാലയം ആ ഭാഗത്തേക്കുള്ള മുഴുവന്‍ ഗതാഗതമാര്‍ഗങ്ങളും അടച്ച് തൊഴിലാളികളെ അവിടെ തന്നെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ സജ്ജമാക്കുകയാണ് അധികൃതര്‍.150 കിടക്കകളുള്ള ആശുപത്രിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. നാല്‍പ്പത് പേരെ കിടത്താവുന്ന അത്യാഹിത വിഭാഗവും ഹോസ്പിറ്റലിനോട് ചേര്‍ന്ന് സജ്ജീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here