ലെബനാനില്‍ ഓഗസ്‌റ്റ് 4ന് സ്‌ഫോടനമുണ്ടായ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്തിന് സമീപം ഇന്ന് വന്‍ തീപിടുത്തം. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുന്‍പ് സ്‌ഫോടനമുണ്ടായപ്പോള്‍ മൂവായിരം ടണ്‍ അമോണിയം നൈട്രേ‌റ്റ് ആണ് പൊട്ടിത്തെറിച്ചത്. അന്ന് 190 പേര്‍ മരണമടയുകയും 6500 പേര്‍ക്ക് പരുക്കേ‌ല്‍ക്കുകയുമുണ്ടായി. തുറമുഖത്തിന് സമീപമുള‌ള നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്‌തു. അഗ്നി ശമന സേനാംഗങ്ങള്‍ തീയണയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നും ടയറുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്നും ദേശീയ മാദ്ധ്യമ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വലിയ ദുരന്തത്തിന് ഒരു മാസത്തിന് ശേഷമുണ്ടായ തീപിടുത്തം ബെയ്‌റൂട്ടില്‍ വലിയ ആശങ്കയാണുണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here