ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ഹെെദരാബാദിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍റെെസേഴ്സ് ഹെെദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയാണ് വിജയിച്ചത്.ഇതോടെ മത്സരത്തില്‍ നിന്നും ബാംഗ്ലൂര്‍ പുറത്തായിരിക്കുകയാണ്.

ഹെെദരാബാദിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ കെയ്ന്‍ വില്യംസണ്‍ 44 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. മനീഷ് പാണ്ഡെ 21 പന്തില്‍ 24 റണ്‍സ് നേടി. ടീം ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ 17 പന്തില്‍ 17 റണ്‍സ് നേടി. ജേസണ്‍ ഹോള്‍ഡര്‍ 20 പന്തില്‍ 24 റണ്‍സും പ്രിയം ഗാര്‍ഗ് 14 പന്തില്‍ 7 റണ്‍സും നേടി. ടോസ് നേടിയ ഹെെദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ജയിച്ച ഹെെദരാബാദ് ഞായറാഴ്ച ഡല്‍ഹി ക്യാപിടല്‍സിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം 11ാം തീയതി നടക്കുന്ന ഫെെനലില്‍ മുംബയ് ഇന്ത്യസിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here