ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബര സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത റെക്കോര്‍ഡിലും നേട്ടമുണ്ടാക്കി. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും നായകന്‍ വിരാട് കോഹ്‌ലിയും ബാറ്റിങ് റാങ്കിങ്ങില്‍ മുന്നിലെത്തി. രാഹുല്‍ മൂന്നാം സ്ഥാനത്തും കോഹ്‌ലി എട്ടാം സ്ഥാനത്തുമാണ്. അതേസമയം ഓള്‍റൗണ്ടര്‍മാരുടെയും ബോളര്‍മാരുടെയും പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല.

ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഇംഗ്ലീഷ് താരം ഡേവിഡ് മാലന്‍ ആണ്. 915 പോയിന്റുകളുള്ള ഡേവിഡ് രണ്ടാം സ്ഥാനത്തുള്ള പാക് താരം ബാബര്‍ അസമിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. 871 പോയിന്റുകളാണ് പാക്കിസ്ഥാന്‍ നായകന്റെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള രാഹുലിന് 816 പോയിന്റും എട്ടാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക് 697 പോയിന്റുമുണ്ട്.

ബോളിങ്ങില്‍ അഫ്ഗാന്‍ താരം റഷിദ് ഖാന്‍ ആധിപത്യം തുടരുകയാണ്. 730 പോയിന്റുമായാണ് നിലവില്‍ അഫ്ഗാന്റെ റഷിദ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ തന്നെ മുജീബ് ഉര്‍ റഹ്മാനാണ്. മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് താരം ആദില്‍ റഷിദും നാലാം സ്ഥാനത്ത് ഓസ്ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാമ്ബയും നിലയുറപ്പിച്ചു. ഓള്‍റൗണ്ടര്‍മാരിലും മുന്നില്‍ ഒരു അഫ്ഗാന്‍ താരമാണ്, മുഹമ്മദ് നബി. 294 പോയിന്റുള്ള നബി ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയപ്പോള്‍ രണ്ടം റാങ്കിങ്ങില്‍ ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസനാണ്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ടീമുകളില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ മൂന്നമതാണ്. നിലവില്‍ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here