കോവിഡ് ഭേദമാകാന്‍ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്. രാജ്യത്തെ 39 ആശുപത്രികളിലെ 1210 രോഗികളില്‍ നടന്ന പഠനത്തിനു ശേഷമാണ് ഐസിഎംആര്‍ വെളിപ്പെടുത്തല്‍. കേന്ദ്രഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലുമായി 25 നഗരങ്ങളിലെ ഗുരുതരാവസ്ഥയിലായ രോഗികളില്‍ ആയിരുന്നു പരീക്ഷണം.

രോഗം ഗുരുതരമാകുന്നത് തടയാനോ മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് പഠനത്തില്‍ വ്യക്തമായതായി ഐസിഎംആര്‍ അറിയിച്ചു. കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കോവിഡ് രോഗം മൂര്‍ച്ഛിച്ച രോഗികളില്‍ പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഈ ചികിത്സ കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്ന ഐസിഎംആര്‍ വെളിപ്പെടുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here