ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ആഗസ്​റ്റിൽ 8204 മീറ്റർ പരിശോധിക്കുകയും 1800 സ്മാർട്ട്​ മീറ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് മെക്കാനിക്കൽ, ഡിജിറ്റൽ മീറ്ററുകൾ കൃത്യമായി പരിശോധിക്കാനും കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാനും സാധിക്കുമെന്ന് സേവ ചെയർമാൻ ഡോ. റാഷിദ് അൽ ലീം പറഞ്ഞു. പൊതുജനങ്ങൾക്ക് കൃത്യവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിനും പിശകുകളുടെ ശതമാനം കുറക്കുന്നതിനും കൂടുതൽ ഉപഭോക്തൃ സംതൃപ്തിയിലേക്ക് നയിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് ലീം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here