കുവൈത്തിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​ 26,224 വിദേശികൾ. ഇതിൽ 26,029 പേർ ഇതിനകം തിരിച്ചുപോയി. 195 പേർ വെയ്​റ്റിങ്​ ലിസ്​റ്റിൽ ഉണ്ട്​. ആഭ്യന്തര മന്ത്രാലയത്തി​​െൻറ കണക്കുപ്രകാരം പൊതുമാപ്പ്​ പ്രഖ്യാപിക്കു​േമ്പാൾ 1,61,538 പേരാണ്​ താമസനിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിയുന്നുണ്ടായിരുന്നത്​. ഇതനുസരിച്ച്​ 135,314 പേർ ഇപ്പോഴും അനധികൃതമായി കുവൈത്തിൽ കഴിയുന്നു. കർശനമായ പരിശോധനയി​ലൂടെ ഇവരെ പിടികൂടി നാടുകടത്താനാണ്​ തീരുമാനം.

ഇപ്പോൾ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിലാണ്​ രാജ്യം ശ്രദ്ധയൂന്നുന്നത്​. കോവിഡ്​ പ്രതിസന്ധി ഒഴിഞ്ഞാൽ രാജ്യത്തിന്റെ മുക്കുമൂലകളിൽ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത്​ നാടുകടത്തും. പൊതുമാപ്പ്​ പ്രയോജനപ്പെടുത്താത്ത താമസനിയമ ലംഘകരെ കരിമ്പട്ടികയിൽപെടുത്തുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കിയിട്ടുണ്ട്​. ഇവർക്ക്​ പിഴയടച്ചാലും വിസ പുതുക്കാൻ കഴിയില്ല. നാടുകടത്തലിന്​ വിധേയപ്പെടുക മാത്രമായിരിക്കും ഇവർക്ക്​ മുന്നിലുള്ള വഴി. 72 ദശലക്ഷത്തോളം ദീനാർ ഇവരിൽനിന്ന്​ പിഴയായി ലഭിക്കാനുണ്ട്​. അത്​ അവഗണിച്ചാണ്​ നാടുകടത്തൽ എന്ന കർശന നിലപാടിലേക്ക്​ അധികൃതർ എത്തുന്നത്​.

രണ്ടുതവണ പൊതുമാപ്പ്​ നൽകിയിട്ടും ഭൂരിഭാഗം താമസ നിയമലംഘകരും പ്രയോജനപ്പെടുത്താൻ തയാറാവാത്തതിനാലാണ്​ അധികൃതർ നിലപാട്​ കടുപ്പിച്ചത്​. പൊതുമാപ്പിൽ രജിസ്​റ്റർ ചെയ്​തവർക്ക്​ പിഴ ഒഴിവാക്കി നൽകിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയിൽ കുവൈത്തിലേക്ക്​ തിരിച്ചുവരാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ, കരിമ്പട്ടികയിൽ പെടുന്നവർക്ക്​ അത്തരം അവസരം ഉണ്ടാവില്ല. ഇവരിൽ പലരും നീണ്ട വർഷങ്ങളായി രാജ്യത്ത്​ അനധികൃതമായി താമസിച്ചുവരുന്നതായാണ്​ ആഭ്യന്തര മന്ത്രാലയത്തി​ന്റെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here