കുവൈത്തില്‍ 46 ശതമാനം പേര്‍ക്കും കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്കയെന്ന് സര്‍വെ റിപ്പോര്‍ട്ട്. വിവിധ പ്രായത്തിലുള്ള 10,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 46 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത അറിയിച്ചപ്പോള്‍ 39 ശതമാനം പേരും കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വിഷയത്തില്‍ താത്പര്യമില്ലെന്നായിരുന്നു 15 ശതമാനത്തിന്റെ പ്രതികരണം.

അതേസമയം വാക്സിന്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കുമെന്നും അത് ഉപയോഗിക്കുന്നതില്‍ വിമുഖത വേണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കര്‍ശനമായ ശാസ്‍ത്രീയ പരിശോധനകളും നീണ്ട പരീക്ഷണങ്ങളും നടത്തിയാണ് വാക്സിനുകള്‍ തയ്യാറാക്കുന്നതെന്നതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഡോക്ടര്‍മാര്‍ ജനങ്ങളെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here