കോവിഡ്​ പ്രതിസന്ധിയിൽ രാജ്യത്തെ സ്വകാര്യമേഖലയിലെ വിവിധ സ്​ഥാപനങ്ങൾക്ക്​ നൽകിയിരിക്കുന്ന വിവിധ ഇളവുകളും ആനുകൂല്യങ്ങളും മൂന്നുമാസത്തേക്ക്​​ കൂടി നീട്ടി. അമീർ ഷെയ്ക്ക്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ഉത്തരവ്​​ പ്രകാരം സ്വകാര്യമേഖലക്കായി 75 ബില്ല്യൻ റിയാലിൻെറ സഹായമാണ്​പ്രഖ്യാപിച്ചിരുന്നത്​.

കോവിഡ്​ പ്രതിസന്ധിയിൽ അകപ്പെട്ട സ്വകാര്യമേഖലക്ക്​ വിവിധ സഹായങ്ങൾ നൽകാനും നിബന്ധനകൾക്ക്​ വിധേയമായി ബാങ്ക്​വായ്​പകൾ നൽകാനുമാണ്​ ഈ തുക.സ്വകാര്യസ്​ഥാപനങ്ങൾക്ക്​ജീവനക്കാരുടെ ശമ്പളമടക്കം നൽകാനായി ഇത്തരത്തിൽ വായ്​പയെടുക്കാം. ഇതുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾ മൂന്നുമാസത്തേക്ക്​ കൂടി നീട്ടിനൽകാനാണ്​ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്​. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here