പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇനി മുതല്‍ ഡിജിറ്റല്‍ രൂപത്തിലാക്കും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്. നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്.

പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്ബോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആവശ്യപ്പെടുമ്ബോള്‍ കാണിച്ചുകൊടുക്കാറുമാണ് പതിവ്. ഇക്കാമ പ്രദര്‍ശിയപ്പിക്കാത്ത വിദേശികള്‍ക്കെതിരെ നിയമ നടപടി സ്വികരിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here