സൗദിയില്‍ എഞ്ചിനിയറിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം ഈ മാസം പതിനാല് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പിലാക്കുന്നതിന് സൗദി എഞ്ചിനിയറിംഗ് കൗണ്‍സിലും മാനവ വിഭവശേഷി മന്ത്രാലയവും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. തൊഴിലന്വേഷകരായ സ്വദേശി എഞ്ചിനിയര്‍മാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന പോര്‍ട്ടല്‍ ആരംഭിച്ചു.

ഈ വര്‍ഷം 7000 സ്വദേശി എഞ്ചിനിയര്‍മാരെ നിയമിക്കുന്നതിനാണ് വിവിധ മന്ത്രാലയങ്ങളുമായി ധാരണയിലെത്തിയത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ചു വരികയാണെന്ന് കൗണ്‍സില്‍ വക്താവ് എഞ്ചിനിയര്‍ അബ്ദുനാസര്‍ അല്‍ അബ്ദുല്ലത്തീഫ് പറഞ്ഞു.

ഇതിനു മുന്നോടിയായി സ്വകാര്യ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യോഗ്യരായ സ്വദേശി എഞ്ചിനിയര്‍മാരെ ലഭ്യമാക്കുന്നതിന് പുതിയ പോര്‍ട്ടല്‍ സംവിധാനവും ആരംഭിച്ചു. തൊഴിലന്വേഷകരായ പ്രഫഷനലുകളുടെ ഡാറ്റകല്‍ ശേഖരിച്ച്‌ കമ്ബനികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. എഞ്ചിനിയര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതോടെ തൊഴില്‍ വിപണിയിലും പ്രതിഫലനം ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here