ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ഇന്‍കാസ് അബുദാബി, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 നു (ശനി) ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 9 വരെ ഖാലിദിയ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍കാസ് അബുദാബി പ്രസിഡന്‍റ് ബി.യേശു ശീലന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും.

മഹാമാരിയുടെ കാലത്ത് സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവില്ലാതെ ജനങ്ങളെ ഒന്നാകെ ചേര്‍ത്തു പിടിച്ച യുഎഇ ഭരണാധികാരികളോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇത്തരത്തില്‍ ഒരു രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇന്നലെ കുടിയ ഇന്‍കാസ് അബുദാബി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎഇ യുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ എല്ലാ വെല്ലുവിളികളും നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് നാം കോവിഡ് കാലത്ത് കണ്ടതെന്ന് കമ്മിറ്റി വിലയിരുത്തി. പ്രവാസികളുടെ പോറ്റമ്മ നാടിന്‍റെ കരുതലിനൊരു ആദരം എന്നനിലയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ജില്ലാ പ്രസിഡന്‍റ് എം.യു. ഇര്‍ഷാദ് ആധ്യക്ഷത വഹിച്ചയോഗം ഇന്‍കാസ് അബുദാബി പ്രസിഡന്‍റ് ബി.യേശുശീലന്‍ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷുഹൈബ് പള്ളിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷാജികുമാര്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരി ഇമാമുദ്ദീന്‍, സലിം ചിറക്കല്‍, നിബു സാം ഫിലിപ്പ്, വിജയരാഘവന്‍, അഹദ് വെട്ടൂര്‍, മണിലാല്‍, നബീല്‍ കണിയാപുരം, ജലീല്‍, അമീര്‍ കല്ലറ എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക്: 050-7217406 ; 050-5315445.

LEAVE A REPLY

Please enter your comment!
Please enter your name here