പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ് പാസ്സാക്കി. 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയുള്ള വ്യവസ്ഥയായാണു ധനമന്ത്രി നിർമല സീതാരാമൻ ഈ ഭേദഗതി നിർദേശിച്ചത്.

വിദേശത്തു നികുതി നൽകാത്തവർക്ക് പ്രവാസി പദവി നഷ്ടമാകുമെന്ന നിർദേശം വിവാദമായതിനാലാണ് 15 ലക്ഷമെന്ന അധിക വ്യവസ്ഥ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയത്. പാർലമെന്റിന്റെ ഇരു സഭകളും ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here