ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് 93,51,224 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 486 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ആകെ മരണം 1,36,238 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 41,177 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായതോടെ ആകെ രോഗമുക്തി 87,58,886 ആയി. 4,53,960 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള‌ളത്.

6185 പുതിയ കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയാണ് കൊവിഡ് കേസുകള്‍ ഏ‌റ്റവുമധികമുള‌ള സംസ്ഥാനം. ഇവിടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,08,550 ആയി. ഇന്നലെ 85 പേര്‍ രോഗം ബാധിച്ച്‌ മരണമടഞ്ഞതോടെ ആകെ 46,898 പേര്‍ കൊവിഡ് രോഗത്തിന് കീഴടങ്ങി. മുംബയ് നഗരത്തില്‍ മാത്രം 1074 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

രാജ്യതലസ്ഥാനത്തും കൊവിഡ് പിടിമുറുക്കുകയാണ്. ഡല്‍ഹിയില്‍ വെള‌ളിയാഴ്‌ച 5482 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 98 പേര്‍ മരണമടഞ്ഞു. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 5,56,744ഉം മരണമടഞ്ഞവര്‍ 8909ഉം ആണ്.ഇവിടെ 24 മണിക്കൂറിനിടെ 64,455 ടെസ്‌റ്റുകള്‍ നടത്തി. മൂന്നാം സ്ഥാനത്തുള‌ള കേരളത്തില്‍ 3966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4544 പേര്‍ രോഗമുക്തി നേടി. പശ്ചിമബംഗാളില്‍ 3489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3496 പേര്‍ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here