കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31 വരെ ഇന്ത്യയിലെ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചര്‍ വിമാനങ്ങളുടെ വിലക്ക് നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് സര്‍ക്കുലറില്‍ ഡി.ജി.സി.എ വ്യക്തമാക്കി. അതേസമയം, വിലക്ക് കാലയളവില്‍ ഇന്ത്യയിലേക്കോ പുറത്തേക്കോ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ വഹിക്കുന്നതിന് വിദേശവിമാനക്കമ്ബനികള്‍ക്ക് 2,500 ലധികം മടക്കയാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

വന്ദേ ഭാരത് മിഷനു കീഴില്‍, മൊത്തം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് ഒറ്റപ്പെട്ട 2,67,436 യാത്രക്കാരെ വഹിച്ചു. മറ്റ് ചാര്‍ട്ടറുകള്‍ 2020 മെയ് 6 മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവില്‍ 4,86,811 യാത്രക്കാരെയും വഹിച്ചതായി ഡി.ജി.സി.എ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് -19 സാഹചര്യത്തില്‍ ക്രമേണ വ്യോമ ഗതാഗതം അനുവദിക്കുന്നതിന്, യുഎസ്‌എ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുമായി ‘ട്രാന്‍സ്പോര്‍ട്ട് ബബിള്‍’ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. അടുത്തിടെ, ട്രാന്‍സ്പോര്‍ട്ട് ബബിള്‍ കരാറില്‍ കുവൈത്തും ഒപ്പുവെച്ചിട്ടുണ്ട്. യാത്രക്കാരുടെ ചലനം ലഘൂകരിക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി സമാനമായ കൂടുതല്‍ ക്രമീകരണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here