കൊറോണയെ തുടർന്ന്​ താറുമാറായ ഇന്ത്യയിലെ സാമ്പത്തികാവസ്​ഥ കണക്കിലെടുത്ത്​ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻ വാങ്ങുന്നവരുടെയും ക്ഷാമബത്തയും (ഡി.എ) കുടിശ്ശികയും 2021 ജൂലൈ വരെ മരവിപ്പിച്ചു. 43.34 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 65.26 ലക്ഷം പെൻഷൻകാരെയും ബാധിക്കുന്നതാണ്​ നടപടി.

കേന്ദ്രത്തി​ന്റെ തീരുമാനം വിവിധ സംസ്​ഥാന സർക്കാരുകൾ പിന്തുടരുകയാണെങ്കിൽ 1.20 ലക്ഷം കോടി രൂപ ഇത്തരത്തിൽ ലഭിക്കുമെന്നും അത്​ കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസമാണ്​ സർക്കാർ ഡി.എ 17 ശതമാനത്തിൽ നിന്ന്​ 21 ശതമാനമാക്കി വർധിപ്പിച്ചത്​.

ജനുവരി ഒന്നുമുതൽ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്​. 2020 ജൂലൈയിലും 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡി.എ വർധനയും താൽകാലികമായി മരവിപ്പിച്ചിട്ടുണ്ട്​. നിലവിലെ അവസ്​ഥ മെച്ചപ്പെടുന്നതനുസരിച്ച്​ 2021 ജൂലൈ ഒന്നോടെ ഡി.എ പുനസ്​ഥാപിക്കാനാണ്​ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here