സുല്‍ത്താനേറ്റിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കി ഇന്ത്യ. ഒരു ലക്ഷം കോവിഡ് വാക്സിനുകളാണ് ഇന്ത്യയില്‍ നിന്നും ഒമാനിലേക്ക് അയച്ചിരിക്കുന്നത്.
“വാക്സിന് മൈത്രി” സംരംഭത്തിന്റെ ഭാഗമായാണ് ഇന്ത്യ വാക്സിന് അയച്ചിരിക്കുന്നത്. വാക്സിനുകള്‍ ഒമാനിലേക്ക് അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന് അനുരാഗ് ശ്രീവാസ്തവ അറിയിച്ചതായി അറേബ്യാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.