യാത്രാവിലക്ക്​ നീങ്ങുന്നതിന്​ മുമ്പ്​ യു.എ.ഇയിലേക്ക്​ വരാനായി വിവിധ രാജ്യങ്ങളിലെത്തിയവർക്കും നടപടിക്രമങ്ങൾ പാലിച്ചാൽ യാത്ര ചെയ്യാം. ക്വാറൻറീൻ പൂർത്തിയാക്കാതെ തന്നെ യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ അനുമതി ലഭിക്കുമെന്ന്​ എയർ അറേബ്യ അറിയിച്ചു.

ദുബൈ യാത്രക്കാർക്ക്​ ജി.ഡി.ആർ.എഫ്​.എ-മറ്റു എമിറേറ്റുകളിലുള്ളവർ ഐ.സി.എ അനുമതി, 48മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലം, റാപിഡ്​ ടെസ്​റ്റ്​ ഫലം എന്നിവയാണ്​ ഇത്തരം യാത്രക്കാർക്ക്​ ആവശ്യമായി വരിക. ഖത്തർ, അർമീനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ 14ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി യാത്ര ചെയ്യാൻ എത്തിയവർക്ക്​ ഇതോടെ ആശ്വാസമാകും.

LEAVE A REPLY

Please enter your comment!
Please enter your name here