ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് സുരക്ഷാ ശക്തമാക്കാനൊരുങ്ങി ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍. മത്സരത്തിന് എത്തുന്ന കാണികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതിന് പിന്നാലെ കാണികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍. സിഡ്‌നിയില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇത്തരമൊരു നീക്കം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന് വന്ന ഒരു ആരാധകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നടപടി എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കൂടാതെ സിഡ്‌നിയുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മത്സരം കാണുന്നതില്‍ നിന്ന് വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്. നാളെയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. നിലവില്‍ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച്‌ പരമ്ബര 1-1 എന്ന നിലയില്‍ സമനിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here