“കോവിഡ് -19 ന്റെ ചികിത്സയിലേക്ക് മുപ്പതിലധികം ഇന്ത്യൻ വാക്സിനുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്, കുറച്ച് പരീക്ഷണ ഘട്ടങ്ങളിൽ പ്രവേശിക്കുന്നു” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ വികസനം, മരുന്ന് കണ്ടെത്തൽ, രോഗനിർണയം, പരിശോധന എന്നിവയിൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ശ്ളാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ഇന്ത്യൻ വാക്സിൻ കമ്പനികളുടെ കഴിവ്, അവയുടെ ഉൽപാദന ശേഷി, ആഗോള സാന്നിധ്യം എന്നിവയിൽ സർക്കാറിനു ആത്മവിശ്വാസം ഉണ്ടെന്നും രോഗനിർണയത്തിലും പരിശോധനയിലും, നിരവധി അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും ആർ‌ടി-പി‌സി‌ആർ സമീപനത്തിനും ആന്റിബോഡി കണ്ടെത്തലിനുമായി പുതിയ പരിശോധനകൾ ഈ രംഗത്തെ ശാസ്ത്രജ്ഞരും വിദഗ്ധരും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊറോണ ചികിത്സയിലെ നിർണ്ണായക കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം വിദൂരമല്ല എന്ന് അനുമാനിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here