13 ലക്ഷം ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി മെഡിക്കല്‍ ചികിത്സയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇന്ത്യൻ റെയില്‍വെ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. റെയിൽവെ എംപ്ലോയീസ് ലിബറൈസ്ഡ് ഹെല്‍ത്ത് സ്‌കീം വഴിയും സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് വഴിയും ഇതിനകം തന്നെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുളളതായി അധികൃതര്‍ വ്യക്തമാക്കി. റെയില്‍വെ ജീവനക്കാരുടെ ആരോഗ്യ ചികിത്സയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനാണ് റെയിൽവെ ഇപ്പോള്‍ ആലോചിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.അടിയന്തിര സാഹചര്യങ്ങളില്‍ റെയില്‍വെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ദതിയുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും പരിശോധിക്കാന്‍ ഒരു കമ്മറ്റി രൂപീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here