കേരളം ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ഈ മാസം 18 മുതല്‍ 31 വരെയുള്ള വിമാനങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഗസ്ത് 18 മുതല്‍ 31വരെ പരസ്പരം വിമാനങ്ങള്‍ പറത്തുന്നതിന് ഇന്ത്യയും ഖത്തറും കഴിഞ്ഞ ദിവസം എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുള്ളത്. കണ്ണൂരില്‍ നിന്ന് ആഗസ്ത് 22, 26, 29 തിയ്യതികളിലാണ് സര്‍വീസ്. കോഴിക്കോട് നിന്ന് 24, 27, 31 തിയ്യതികളില്‍ വിമാനം പറക്കും. കൊച്ചിയില്‍ നിന്ന് ആഗസ്ത് 18, 21, 23, 25, 28 തിയ്യതികളിലും സര്‍വീസ് ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here