ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പടിഞ്ഞാറന്‍ കലിമന്തന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രാമധ്യേ ശ്രീവിജയ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായി. 56 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

Indonesia plane crash: Indonesian plane with 62 passengers on board feared  crashed | World News - Times of India

ജക്കാര്‍ത്തയില്‍ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറില്‍ നിന്ന് വിമാനം കാണാതായത്. ജക്കാര്‍ത്തയിലെ സോക്കര്‍നോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി ജക്കാര്‍ത്തയിലെ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 27 വര്‍ഷം പഴക്കമുള്ള ബോയിം​ഗ് 737-500 വിമാനമാണ് എസ്ജെ182.

സംഭവത്തില്‍ കൂടുതല്‍ വുവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ശ്രീവീജിയ എയര്‍ അറിയിച്ചു. കാണാതായ വിമാനത്തിന്റെ ആദ്യ പറക്കല്‍ 1994 മെയ് മാസത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here