സൗദി അറേബ്യ നിക്ഷേപ മേഖലയില്‍ വന്‍കുതിച്ച്‌ ചാട്ടത്തിനൊരുങ്ങുന്നു.ശരീക് പദ്ധതി വഴി പത്ത് വര്‍ഷത്തിനുള്ളില്‍ 12 ട്രില്യണ്‍ റിയാല്‍ നിക്ഷേപിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. സമ്ബന്നവും ശക്തവുമായ സ്വകാര്യ മേഖലയ കെട്ടിപ്പടുക്കുക എന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണിത്. ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ദേശീയ സമ്ബദ് വ്യവസ്ഥയില്‍ 12 ട്രില്യണ്‍ റിയാല്‍ നിക്ഷേപം ഇറക്കും വിധമാണ് ശരീക്ക് എന്ന പദ്ധതി സ്വകാര്യമേഖലക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. സര്‍ക്കാറും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും, അത് വഴി രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചക്ക് സ്വകാര്യ മേഖലയിലെ കമ്ബനികളുടെ സംഭാവന വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here