കേരളത്തി​​​ൻ്റെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌​ ക്രിക്കറ്റ്​ താരം ഇര്‍ഫാന്‍ പത്താന്‍. കോവിഡിനെതിരായ ​േപാരാട്ടത്തില്‍ കേരളം മികച്ച പ്രകടനം കാഴ്​ചവെക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഒരാള്‍ക്ക്​ മാത്രമാണ്​ ഇവിടെ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. കേരളം ശരിയായ രീതിയില്‍ കോവിഡിനെതിരെ എന്തെങ്കിലും ചെയ്​തുകൊണ്ടിരിക്കുന്നു. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ സാമ്ബിളുകള്‍ പരിശോധിച്ചത്​ കേരളം മാത്രമാണെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റിന്​ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. കേരള മോഡല്‍ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്​ഥാനങ്ങള്‍ ആവിഷ്​കരിക്കേണ്ടതിൻ്റെ ആവശ്യകതയായിരുന്നു അതില്‍ മിക്കതും.
കേരള മോഡല്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത്​ ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്​. ആദ്യം ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ രജിസ്​റ്റര്‍ ചെയ്​ത കേരളത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗവ്യാപനത്തിന്‍െറ തോത്​ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്‌​ കുത്തനെ കുറക്കാന്‍ കഴിഞ്ഞു. ഇതിനെ പ്രശംസിച്ച്‌​ രജ്​ദീപ്​ സര്‍ദേശായി അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here