ഐ എസ് എല്ലില്‍ ഇന്ന് കനത്ത പോരാട്ടമാണ്. നിലവിലെ ഐ എസ് എല്‍ ചാമ്ബ്യന്മാരായ എ ടി കെ മോഹന്‍ ബഗാനും നിലവിലെ ഐ എസ് എല്‍ ലീഗ് ചാമ്ബ്യന്മാരായ എഫ് സി ഗോവയുമാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. വിജയിച്ച്‌ ഒന്നാം സ്ഥാനത്തോട് അടുക്കുകയാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. അവസാന രണ്ടു മത്സരങ്ങളിലും വിജയിക്കാന്‍ കഴിയാതിരുന്ന എ ടി കെ ഇന്ന് വിജയിച്ചാല്‍ പോയിന്റ് നിലയില്‍ ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താം.

എഫ് സി ഗോവ അവസാന രണ്ടു മത്സരങ്ങളില്‍ വിജയിച്ച്‌ ഗംഭീര ഫോമിലാണ്. അവരുടെ സ്ട്രൈക്കറായ അംഗുളോയുടെ ഫോമില്‍ തന്നെയാകും ക്ലബിന്റെ പ്രതീക്ഷ. ഡിഫന്‍സാണ് മോഹന്‍ ബഗാന്റെ കരുത്ത്. ഇതുവരെ ഈ സീസണില്‍ ഓപ്പണ്‍ പ്ലേയില്‍ നിന്ന് മോഹന്‍ ബഗാന്‍ ഗോള്‍ വഴങ്ങിയിട്ടില്ല. എന്നാല്‍ ഗോളടിക്കാന്‍ കൂടുതല്‍ റോയ് കൃഷണയെ ആശ്രയിക്കേണ്ടി വരുന്നത് പ്രശ്നമാകുന്നു. ഇന്ത്യന്‍ യുവതാരം മന്‍വീര്‍ ഫോമിലേക്ക് ഉയരുന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ന് രാത്രി 7.30നണ് മത്സരം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here