ദുബൈ | കൊവിഡ് വൈറസിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹം പരത്തിയാല്‍ ഉടന്‍ ജയില്‍ ശിക്ഷയെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി. കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. ചെയ്യുന്ന കുറ്റകൃത്യത്തെ ആശ്രയിച്ചിരിക്കും ശിക്ഷ.

അഭ്യൂഹങ്ങള്‍ മൂലമുണ്ടാകുന്ന പരിഭ്രാന്തിക്ക് ആനുപാതികമായിട്ടായിരിക്കും ശിക്ഷ. കിംവദന്തികള്‍ പടര്‍ത്തുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ നിരവധി വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അല്‍ ശംസി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാനുള്ള ഫെഡറല്‍ ക്രിമിനല്‍ നിയമത്തിന്റെയും ഫെഡറല്‍ നിയമത്തിന്റെയും പരിധിയിലാണ് ഇത് വരുന്നത്. ഈ അഭ്യൂഹങ്ങള്‍ സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുകയും വികസന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



source :  sirajlive

LEAVE A REPLY

Please enter your comment!
Please enter your name here