ജൂലൈ 14 മുതല്‍ ഘട്ടംഘട്ടമായി ജമ്മുകാശ്മീര്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനെ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

30 Updated Places To Visit In Kashmir (with photos) To Have Fun In ...

ആദ്യഘട്ടത്തില്‍ വിമാനം വഴി വരുന്ന വിനോദസഞ്ചാരികളെ മാത്രമേ ജമ്മുകശ്മീരില്‍ പ്രവേശിപ്പിക്കൂ. ഇങ്ങനെ വരുന്നവര്‍ കോവിഡ് ബാധയുണ്ടോയെന്ന് നിര്‍ണയിക്കുന്ന ആര്‍ടി -പിസിആര്‍ ടെസ്റ്റും നടത്തിയിരിക്കണം.മാത്രമല്ല, മുന്‍കൂട്ടി ജമ്മു കാശ്മീരില്‍ താമസസൗകര്യം ഉറപ്പാക്കുകയും വേണം.ഇന്നലെയാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here