കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റോപ്പുകളുടെ എണ്ണം കുറച്ച്‌ സര്‍വീസ് നടത്തിയിരുന്ന ജനശതാബ്ദി സ്പെഷ്യല്‍ ട്രെയ്നുകളുടെ എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനമായി. സ്റ്റോപ്പുകള്‍ കുറച്ചത് മൂലം ട്രെയ്നുകളുടെ വരുമാനം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിക്ക് വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ പഴയ പോലെ സ്റ്റോപ്പുകള്‍ ഉണ്ടാകും. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്ക് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ കൂടുതല്‍ ട്രെയ്ന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേ തീരുമാനത്തിലാണ്. പൂജ സ്പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 20 മുതല്‍ നവംബര്‍ 30 വരെ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here