യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക്. അന്തിമഫലം അറിയാന്‍ പെന്‍സില്‍വേനിയ, അരിസോണ എന്നീ സംസ്ഥാനങ്ങളിലെ ഫലംവരുന്നത് വരെ കാത്തിരിക്കണം. ബൈഡന്‍ വിജയിച്ചു എന്ന് കരുതേണ്ടെന്നും നിയമയുദ്ധം തുടങ്ങാനിരിക്കുന്നേയുള്ളൂവെന്നുമാണ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം.

20 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചാല്‍ ബൈഡന് ജയം ഉറപ്പാകും. ഇവിടെ വലിയ ലീഡാണ് ബൈഡനുള്ളത്. പക്ഷേ വൈകിയെത്തുന്ന തപാല്‍വോട്ടുകള്‍ കൂടി പരിഗണിക്കുന്ന പെന്‍സില്‍ വേനിയയില്‍ അന്തിമഫലം വൈകാന്‍ ഇനിയും മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടി വരും. ജോര്‍ജിയയില്‍ നേരിയ ലീഡാണ് ബൈഡനുള്ളത്. ഒരു ശതമനത്തില്‍ താഴെ മാത്രമേ ഭൂരിപക്ഷമുള്ളൂവെങ്കില്‍ ജോര്‍ജിയയില്‍വീണ്ടും വോട്ടെണ്ണേണ്ടി വരുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റഫെന്‍സ്പര്‍ഗര്‍ അറിയിച്ചു.നെവാഡയിലും അരിസോണയിലും വിജയമുറപ്പിച്ച ബൈഡന്‍ അണികളെ ആഹ്വാനം ചെയ്ത് രംഗത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here