അബുദാബിയില്‍ ജൂലൈ 19 മുതല്‍ രാത്രികാല യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ദേശീയ അണുനശീകരണം പ്രഖ്യാപിച്ചതിനാലാണ് രാത്രികാല വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായാണ് ദേശീയ അണുനശീകരണ പ്രവർത്തനം നടക്കുന്നത്.

അര്‍ദ്ധരാത്രിയില്‍ തുടങ്ങി പുലര്‍ച്ചെ അഞ്ച് വരെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഈ സമയങ്ങളില്‍ വാഹന ഗതാഗതാഗം നിയന്ത്രിക്കും. പൊതുജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

അബുദാബിയിൽ അണുനശീകരണ പ്രക്രിയ നടക്കുന്നതിനാൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അതിന് പൊലീസ് പെർമിറ്റ് ആവശ്യമാണെന്നും അബുദാബി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. http://adpolice.gov.ae/ വെബ്‌സൈറ്റിൽ പെർമിറ്റിനായി അപേക്ഷ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here