ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് അടുത്ത സീസണില്‍ സീരി എ ചാമ്പ്യന്മാരായ യുവന്റസിനായി കളിച്ചേക്കും. ലാ ലിഗ ടീമായ ബാഴ്‌സലോണ കൈവിടുന്ന സുവാരസിനെ ടീമിലെടുക്കുന്ന കാര്യം യുവന്റ്‌സ് പരിഗണിച്ചുവരുകയാണ്.

ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബാഴ്‌സ നാണംകെട്ട സാഹചര്യത്തിലാണ് സുവാരസ് അടക്കമുള്ള പ്രമുഖരായ കളിക്കാരെ ബാഴ്‌സ കൈവിടുന്നത്. പുതുതായി ചുമതലയേറ്റ കോച്ച്‌ റൊണാള്‍ഡ് കൂമാന്‍ ബാഴസ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ്. ടീമില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുള്ള കളിക്കാരുടെ പട്ടികയില്‍ സുവരാസും ഉണ്ടെന്നാണ് സൂചന. സൂപ്പര്‍സ്റ്റാറായ ലയണല്‍ മെസിയും ബാഴ്‌സ വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മുപ്പത്തിമൂന്നുകാരനായ സുവാരസ് ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ ഇത് വരെ കളിച്ചിട്ടില്ല. 2014 ല്‍ ലിവര്‍പൂളില്‍ നിന്നാണ് ഈ സ്‌ട്രൈക്കര്‍ ബാഴ്‌സലോണയില്‍ ചേര്‍ന്നത്. ലോകത്തെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ ടീമാണ് യുവന്റ്‌സ്. സുവരാസ് കൂടി ടീമിലെത്തിയാല്‍ യുവന്റസ് കൂടുതല്‍ ശക്തമാകുമെന്ന് കോച്ച്‌ ആന്ദ്രെ പിര്‍ലോ വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here